ഓണാഘോഷം സാമൂഹിക ജീവിതത്തിൻ്റെ അവിഭാജ്യ ഘടകം : യു കെ കുമാരൻ

Date
08/31/2026
Time
11:30 AM
Location
CHAMBER BHAVAN
കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപെങ്ങുമില്ലാത്ത രീതിയിലാണ് ഓണത്തെ എല്ലാവരും ചേർന്ന് ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെ ആഘോഷമാക്കുന്നത്. ഓണമെന്ന ആശയം ഒരിക്കൽ പോലും പുതുമ വറ്റാത്ത ഒന്നാണ്. മനുഷ്യരെ ഒന്നു പോലെ കാണുന്നു എന്ന മഹത്തായ ആശയം ഓരോ വർഷവും ഓണം നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നതായും യു കെ കുമാരൻ കൂട്ടിച്ചേർത്തു. ചേംബർ പ്രസിഡൻ്റ് എ പി അബ്‌ദുല്ല കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബിഷ് കുന്നത്ത്,അർഷാദ് ആദിരാജ ,പി എം ഷാനവാസ്,എം മുസമ്മിൽ, ഐപ്പ് തോമസ്, സുബൈർ കൊളക്കാടൻ,റഫി പി ദേവസ്സി തുടങ്ങിയവർ സംസാരിച്ചു. ഓണ പാട്ട് , മാവേലി , പൂക്കളം , ഓണസദ്യ എന്നിവയും ആഘോഷത്തിന് മാറ്റ് കൂട്ടി.





